സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ ആരോപണവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ രംഗത്തുവന്നിരുന്നു. ജനജാഗ്രതാ യാത്രയുടെ കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയില്‍ സംഘടിപ്പിച്ച സ്വീകരണ പരിപാടിയില്‍ കോടിയേരി ഉപയോഗിച്ച വാഹനം സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയുടെതാണെന്നാണ് കെ സുരേന്ദ്രന്റെ ആരോപണം.
കൊടുവള്ളി സ്വദേശി ഫൈസല്‍ കാരാട്ടിന്റെ ആഢംബര കാറിലാണ് വിപ്ലവപാര്‍ട്ടിയുടെ നേതാവ് കോടിയേരി ബാലകൃഷ്ണന്‍ കൊടുവള്ളി സ്വീകരണത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്തതെന്നായിരുന്നു കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് . എന്നാല്‍ ഇതില്‍ വിശദീകരണവുമായി ഫൈസല്‍ രംഗത്തു വന്നു. സുരേന്ദ്രന്‍ പറയുന്നത് വിവരക്കേടാണെന്നും മാനനഷ്ടക്കേസ് നല്‍കുമെന്നും ഫൈസല്‍ പറഞ്ഞു.

Kodiyeri Balakrishnan’s Jana Jagratha Yatra in Mini Cooper sparks controversy. IUML and BJP leaders alleging that the luxury car used by Kodiyeri at Koduvally belonged to an accused in a gold smuggling case. Karat Faisal, who was then a member of the Koduvally grama panchayat, was taken into custody by DRI officials on March 27, 2014 and was made seventh accused in the case, BJP leaer K Surendran posted on FB. Karat Faisal come up with clarification